മൊബൈൽ സെക്യൂരിറ്റി ടിപ്പുകൾ
സ്മാർട്ട്ഫോണുകളുടെ എപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്ന പുതിയ കഴിവുകൾ എല്ലാ തലമുറകളുടെയും ഒരു ആവശ്യമായി മാറുന്നു എന്നതിനൊപ്പം ദുഷ്ട ലാക്കോടെയുള്ള ആക്രമണങ്ങളുടെ ഒരു ആകർഷക ലക്ഷ്യമായും അത് മാറുന്നു. പരമ്പരാഗത ഡസ്ക്ടോപ്പ് കംപ്യൂട്ടറുകളെ അപേക്ഷിച്ച് വളരെ കൂടുതൽ ഫംഗ്ഷനുകൾ മൊബൈൽ ഫോണുകൾ കാഴ്ചവയ്ക്കുന്നു, എങ്കിലും അതിനൊത്ത സുരക്ഷാ വെല്ലുവിളികൾ അഭിമുഖീകരിക്കുകയും ചെയ്യുന്നു. വാസ്തവത്തിൽ അവയുടെ കൊണ്ടുനടക്കാവുന്ന അവസ്ഥ നിശ്ചിതമായ ഒരു സ്ഥലത്ത് ഉറപ്പിച്ചിരിക്കുന്ന ഒരു സംവിധാനത്തിൽ നിന്നും വ്യത്യസ്തമായി കൂടുതൽ അപകടങ്ങളിലേക്ക് അവയെ കൊണ്ടെത്തിക്കുന്നു. സാധാരണയായി ഈ മൊബൈൽ ഫോണുകളെ നിങ്ങളുടെ സ്വകാര്യതയും സുരക്ഷയും ദുർബലപ്പെടുത്തുന്ന വേമുകൾ, ട്രോജൻ ഹോഴ്സുകൾ, മറ്റ് വൈറസ് കുടുംബങ്ങൾ തുടങ്ങിയവ ആക്രമിക്കുകയും തുടർന്ന് നിങ്ങളുടെ ഡിവൈസിന്റെ പരിപൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്നു.
ഇതാ നിങ്ങളുടെ മൊബൈൽ ഫോൺ സുരക്ഷിതമാക്കാൻ അത്യാവശ്യമായ ഏതാനും നടപടികൾ.
നിങ്ങളുടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് മുമ്പ്:
- സറ്റെപ്പ് 1: നിങ്ങളുടെ മൊബൈൽ ഫോൺ പ്രവർത്തനസജ്ജമാക്കുന്നതിന് നിർമ്മാതാവിന്റെ മാന്വൽ സസൂക്ഷ്മം വായിക്കുകയും അതുപോലെ അനുസരിക്കുകയും ചെയ്യുക.
- സ്റ്റെപ്പ് 2: നിങ്ങൾക്ക് നിങ്ങളുടെ മൊബൈൽ ട്രാക്ക് ചെയ്യേണ്ട ആവശ്യം വരുകയാണെങ്കിൽ ഉപയോഗിക്കുന്നതിനായി അതിന്റെ ഇന്റർനാഷണൽ മൊബൈൽ ഐഡന്റിറ്റി നമ്പർ രേഖപ്പെടുത്തി വയ്ക്കുക.
- ശ്രദ്ധിക്കുക: ഈ ഉള്ളടക്കം ഫോണിന്റെ ബാറ്ററിയുടെ കീഴിൽ പ്രിന്റ് ചെയ്തിട്ടുണ്ടാകും, അല്ലെങ്കിൽ *#06# എന്ന് ഫോണിൽ ടൈപ്പ് ചെയ്ത് നിങ്ങൾക്കത് നേടാനാകും.
നിങ്ങൾക്ക് സ്വയം സംരക്ഷിക്കാനാകുന്ന മൊബൈലിന്റെ സുരക്ഷാ ഭീഷണികൾ
- ഡിവൈസിന്റെയും ഡേറ്റാ സെക്യൂരിറ്റിയുടെയും ഭീഷണികൾ: നിങ്ങളുടെ മൊബൈൽ ഫോണിലേക്കോ, അല്ലെങ്കിൽ നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ മൊബൈൽ ഫോണുകളിലേക്കോ ഉള്ള അനധികൃത/ അന്തർദേശീയ ഭൗതിക കടന്നുകയറ്റം സംബന്ധിച്ച ഭീഷണികൾ.
- കണക്ടിവിറ്റിയിലെ സെക്യൂരിറ്റി ഭീഷണികൾ: ബ്ലൂടൂത്ത്, വൈഫൈ, യുഎസ്ബി, അജ്ഞാതമായ സിസ്റ്റങ്ങൾ എന്നിവയുമായി മൊബൈൽ ഫോൺ കണക്ട് ചെയ്യപ്പെടുന്നതുമായി ബന്ധപ്പെട്ട ഭീഷണികൾ.
- ആപ്പുകളുടെയും ഒഎസ്-കളുടെയും ഭീഷണികൾ: മൊബൈൽ ആപ്ലിക്കേഷനുകളിലെയും ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലെയും ദുർബല ക്രമീകണങ്ങളുമായി ബന്ധപ്പെട്ട ഭീഷണികൾ.
മൊബൈൽ ഫോണുകൾക്കെതിരായ ആക്രമണങ്ങളുടെ അനന്തരഫലങ്ങൾ എന്താണ്?
- മൊബൈൽ ഫോണിൽ സംഭരിച്ചിരിക്കുന്ന/ അതിൽനിന്നും പ്രക്ഷേപണം ചെയ്യുന്ന ഉപയോക്താവിന്റെ രഹസ്യ ഡേറ്റയുടെ വെളിപ്പെടൽ.
- ദുഷ്ട-ലക്ഷ്യമുള്ള സോഫ്റ്റുവെയറുകളുടെ സഹായത്താൽ പ്രീമിയവും അത്യധികം വിലയുള്ളതുമായ എസ്എംഎസ്-കളും കോൾ സേവനങ്ങളും രഹസ്യമായി ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന പണനഷ്ടം.
- ദുഷ്ട-ലക്ഷ്യത്തോടെയുള്ള ആക്രമണങ്ങൾ കാരണമായി സ്മാർട്ട്ഫോണിൽ ഒരു നിയന്ത്രണവും ഇല്ലാതിരിക്കുക.
മൊബൈൽ ഡേറ്റയിലെ സെക്യൂരിറ്റി അപകടങ്ങൾ ലഘൂകരിക്കുക
മൊബൈൽ ഡേറ്റയിലെ സെക്യൂരിറ്റി അപകടങ്ങൾ ലഘൂകരിക്കുക
മൊബൈൽ ഡിവൈസുകൾ സംബന്ധിച്ച് ചെയ്യാവുന്നതും ചെയ്യാൻ പാടില്ലാത്തതും
ചെയ്യാവുന്നവ
IMEI നമ്പർ രേഖപ്പെടുത്തി വയ്ക്കുക:
- നിങ്ങളുടെ ഫോൺ നഷ്ടപ്പെടുകയാണെങ്കിൽ പരാതി രജിസ്റ്റർ ചെയ്യുന്നതിന് സവിശേഷമായ 15-അക്ക IMEI നമ്പർ നിങ്ങളെ സഹായിക്കും. ഒരു സേവന ദാതാവിലൂടെ നിങ്ങളുടെ മൊബൈൽ ഫോൺ ട്രാക്ക് ചെയ്യാൻ അത് നിങ്ങളെ സഹായിക്കും.
ഡിവൈസ് ലോക്കിംഗ് പ്രാപ്തമാക്കുക:
- നിങ്ങളുടെ ഫോൺ നഷ്ടപ്പെടുകയാണെങ്കിൽ പരാതി രജിസ്റ്റർ ചെയ്യുന്നതിന് സവിശേഷമായ 15-അക്ക IMEI നമ്പർ നിങ്ങളെ സഹായിക്കും. ഒരു സേവന ദാതാവിലൂടെ നിങ്ങളുടെ മൊബൈൽ ഫോൺ ട്രാക്ക് ചെയ്യാൻ അത് നിങ്ങളെ സഹായിക്കും.
SIM കാർഡ് ലോക്ക് ചെയ്യുന്നതിന് PIN കോഡ് ഉപയോഗിക്കുക:
- നിങ്ങളുടെ SIM (സബ്സ്ക്രൈബർ ഐഡന്റിറ്റി മോഡ്യൂൾ) കാർഡിനുവേണ്ടി ഉപയോഗിക്കുന്ന ഒരു PIN (പേഴ്സണൽ ഐഡന്റിഫിക്കേഷൻ നമ്പർ) കോഡിന് മോഷ്ടിക്കപ്പെടുന്ന നിങ്ങളുടെ ഫോണിനെ സംരക്ഷിക്കാനാകും. അങ്ങനെ നിങ്ങൾ SIM സെക്യൂരിറ്റി ഓൺ ചെയ്യുമ്പോൾ, SIM PIN നൽകാൻ നിങ്ങളുടെ ഫോൺ ആവശ്യപ്പെടും.
നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ ഫോൺ സംബന്ധിച്ച് റിപ്പോർട്ട് ചെയ്യുക:
- നഷ്ടപ്പെട്ടതോ /മോഷ്ടിക്കപ്പെട്ടതോ ആയ ഏതെങ്കിലും ഡിവൈസ് നിങ്ങൾ കാണാനിടയായാൽ, ഉടൻതന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലും ബന്ധപ്പെട്ട സേവന ദാതാവിനെയും അറിയിക്കുക.
മൊബൈൽ ട്രാക്കിംഗ് സവിശേഷത ഉപയോഗിക്കുക:
- നിങ്ങളുടെ ഫോൺ നഷ്ടപ്പെടുകയോ/ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ, അതിനെ ട്രാക്ക് ചെയ്യാൻ ഈ സവിശേഷത സഹായിക്കും. ഒരു പുതിയ SIM കാർഡ് ഇടുന്ന സമയം നേരത്തേ നിശ്ചയിച്ചിട്ടുള്ള രണ്ട് ഫോൺ നമ്പരുകളിൽ ഈ സവിശേഷത ഓട്ടമാറ്റിക്കായി ഒരു മെസ്സേജ് പ്രാപ്തമാക്കും.
ചെയ്യാൻ പാടില്ലാത്തവ
- നിങ്ങളുടെ മൊബൈൽ ഫോൺ അശ്രദ്ധമായി വച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തുക
- സുരക്ഷാ പ്രശ്നങ്ങൾ കാരണമാകും എന്നതിനാലും ബാറ്ററി തീർന്നുപോകും എന്നതിനാലും ഉപയോഗിക്കാതിരിക്കുന്ന സമയത്ത് ക്യാമറ, ഓഡിയോ/വീഡിയോ പ്ലെയറുകൾ തുടങ്ങിയ ആപ്ലിക്കേഷനുകളും, ബ്ലൂടൂത്ത്, വൈഫൈ തുടങ്ങിയ മറ്റ് കണക്ഷനുകളും ഓഫാക്കുക.